കോഴിക്കോട് : നഗരത്തിലെ തെരുവിൽ കച്ചവടം നടത്തുന്നവരുടെ തുണിത്തരങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘം അറസ്റ്റിൽ. കണ്ണാടിക്കൽ ഷാജി, കറുത്തേടത്ത് കായലം ടി.കെ. അബ്ദുൾകരീം, തിരൂർ മുത്തൂർ പൂക്കോയ, ചേവായൂർ കെ.പി. ഫൈസൽ എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്.
തെരുവ് കച്ചവടക്കാർ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങളാണ് ഈ സംഘം മോഷ്ടിച്ച് ആദായവിൽപ്പന നടത്തിയിരുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. ഒരു ചാക്ക് നിറയെ റെഡിമെയ്‌ഡ് തുണിത്തരങ്ങളും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. കോവിഡ് കാലത്തെ ഇളവിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ കണ്ണാടിക്കൽ ഷാജി വിവിധ സ്റ്റേഷനുകളിലായി 20-ഓളം കേസുകളിൽ പ്രതിയാണ്.
കോഴിക്കോട് ടൗൺ എസ്.എച്ച്.ഒ. എ. ഉമേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.ടി. ബിജിത്ത്, എ.എസ്.ഐ. മുഹമ്മദ് സബീർ, സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, ജിതേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Post Your Comments