KeralaLatest NewsNews

നയതന്ത്രസ്വര്‍ണക്കടത്ത് : കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വാക്കുകളെ ആയുധമാക്കി സിപിഎം

തിരുവനന്തപുരം : നയതന്ത്രസ്വര്‍ണക്കടത്ത്, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വാക്കുകളെ ആയുധമാക്കി സിപിഎം. നയതന്ത്ര ബാഗേജിലൂടെ അല്ല സ്വര്‍ണം കടത്തിയതെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവന ഇപ്പോള്‍ സിപിഎം ഏറ്റെടുത്തിരിക്കുന്നത്. എന്‍ഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും നയതന്ത്ര ബാഗേജ് എന്ന് ഉറപ്പിച്ചു പറയുമ്പോള്‍ വി. മുരളീധരന്‍ എന്തുകൊണ്ടാണ് നയതന്ത്ര ബാഗേജ് അല്ല എന്ന് ആവര്‍ത്തിക്കുന്നതെന്നാണു സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന ചോദ്യം

read also : കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിവിധ ഏജന്‍സികള്‍ നടത്തിയ ഭവന നിര്‍മ്മാണ പദ്ധതികളിലും ഇടനിലക്കാരിയായി സ്വപ്ന, കോടികള്‍ കൈപ്പറ്റിയതായി കണ്ടെത്തി

നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവും രംഗത്തെത്തിയിരുന്നു. എന്‍ഐഎ സൈറ്റില്‍നിന്ന് ഇതിന്റെ വിശദാംശങ്ങള്‍ മന്ത്രിക്കു ലഭിക്കുമെന്ന് രാജീവ് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് എന്ന് എന്‍ഐഎ വ്യക്തമായി പത്രക്കുറിപ്പ് ഇറക്കിയത് ആരെ ഉദ്ദേശിച്ചാണാവോ എന്നും പി. രാജീവ് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button