
കാസര്‍ഗോഡ് : കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചാലിങ്കാല്‍ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീന് (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഷംസുദ്ദീന്.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം ആശുപത്രിയില്‍ ചികിത്സക്കു ശേഷം വീട്ടില്‍ തിരിച്ചു വന്നിരുന്നു. പിന്നീട് പനിബാധിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചത്.
Post Your Comments