COVID 19Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം : സംസഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്ന് കാസര്‍കോട്,  കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി മൂന്ന് പേരാണ് മരിച്ചത്. ഇവർ കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മറ്റ് രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു. കാസർഗോഡിൽ തൃക്കരിപ്പൂർ ആയിറ്റി സ്വദേശി എപി അബ്ദുൾ ഖാദർ (62) ആണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.കാൻസർ ബാധിതൻ കൂടി ആയിരുന്നു.

കോഴിക്കോട്, വടകര വെള്ളികുളങ്ങര സ്വദേശി സുലേഖ(63)യാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവർക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ്(70) ഇന്ന് രാവിലെ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കേരളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് വരെ 84 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കണക്കനുസരിച്ച് മരിച്ചവരിൽ 70 ശതമാനം പേരും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button