ലഡാക്ക് : ക്രോപ്സ് – കമാന്‍ഡര്‍തല അഞ്ചാം ഘട്ട ചര്‍ച്ചയിൽ ചൈനയോട് നിലപാട് വ്യക്തമാക്കി ഇന്ത്യ. പാംഗോംഗ് സോ തടാകക്കരയിലെ പ്രദേശങ്ങളില്‍ നിന്നും സേനയെ ഉടൻ പിൻവലിക്കണം. പ്രദേശത്തുനിന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പൂര്‍ണമായ പിന്മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ചര്‍ച്ചയില്‍ പ്രദേശത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും അറിയിച്ചു. ഇന്ത്യ നിലപാട് ശക്തമാക്കിയതോടെ ചൈന ഈ ആവശ്യത്തിന് വഴങ്ങാന്‍ തീരുമാനിച്ചെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
നിയന്ത്രണ മേഖലയിലെ(ലൈന്‍ ഒഫ് ആക്ച്വല്‍ കണ്‍ട്രോള്‍) ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയില്‍ വച്ച് ഞായറാഴ്ച രാവിലെ 11മണിക്ക് ആരംഭിച്ച ചർച്ച രാത്രി 10 മണി വരെ നീണ്ടു. ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചത് ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനീസ് ഭാഗത്തെ മേജര്‍ ജനറല്‍ ലിയു ലിനുമാണ് നയിച്ചത്.
നേരത്തെ നടന്ന സൈനികതല ചര്‍ച്ചകള്‍ക്ക് പിന്നാലെ ഗാല്‍വന്‍ താഴ്വരയിലെ ചില പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സേന പിന്‍വാങ്ങിയിരുന്നു. എന്നാല്‍ പാംഗോംഗ് സോ തടാകക്കരയിലുള്ള ഫിംഗര്‍ നാലിനും എട്ടിനും ഇടയിലുള്ള പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സേന പിന്‍വാങ്ങിയിരുന്നില്ല. ഈ പ്രദേശങ്ങളില്‍ നിന്നുകൂടി ചൈന പിന്‍വാങ്ങണമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
Post Your Comments