KeralaLatest NewsNews

ലാത്തി വാക്‌സിന്‍ ഉപയോഗിച്ച്‌ കൊറോണയെ പ്രതിരോധിക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ദുരൂഹത: ഭയമാണ് പിണറായിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് ബിജെപി

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് പൊലീസിനെ ചുമതല ഏര്‍പ്പിച്ച നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയമാണ് എന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. കോവിഡിനെതിരെ ലോകത്ത് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുകയാണ്. ലാത്തി വാക്‌സിന്‍ ഉപയോഗിച്ച്‌ കൊറോണയെ പ്രതിരോധിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ ദുരൂഹതയുണ്ട്. പൊതുസമൂഹത്തെ അടിച്ചമര്‍ത്തുക എന്നതാണ് ഇതിന് പിന്നില്‍. ഇത് കോവിഡിനെതിരായ പ്രതിരോധമല്ല, ജനങ്ങള്‍ക്കെതിരായ പ്രതിരോധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read also: കെ എം എബ്രഹാമിനെ കിഫ്ബിയുടെ സിഇഒയായി നിയമിച്ചതിൽ സംസ്ഥാന സർക്കാരിനെ ട്രോളി ജേക്കബ് തോമസ്

ഫലത്തില്‍ മുഖ്യമന്ത്രി ആരോഗ്യമേഖലയെ അപമാനിക്കുകയാണ് ചെയ്തത്. കുപ്രസിദ്ധി ആര്‍ജ്ജിച്ച പൊലീസ് ഉദ്യാഗസ്ഥനെയാണ് കോവിഡ് പ്രതിരോധത്തിന്റെ നോഡല്‍ ഓഫീസറായി നിയമിച്ചത് എന്നതിന് പിന്നിലും ദുരൂഹത വ്യക്തമാണ്. ഒരു മുഖ്യമന്ത്രിക്ക് വേണ്ടത് സിവില്‍ മൈന്‍ഡാണ്. എന്നാല്‍ പിണറായിയെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ മനസ്സാണ്.ഭയമാണ് പിണറായിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചത്. ഭയമുള്ള ഭരണാധികാരികളാണ് പൊലീസിനെയും ലാത്തിയെയും അവരുടെ ആയുധമാക്കുന്നത്. ക്രിമിനല്‍ മൈന്‍ഡുള്ള പിണറായി വിജയന്‍ കൊറോണയിലും പരാജയപ്പെട്ടു, ഓഖിയിലും പ്രളയത്തിലും പരാജയപ്പെട്ടു, സ്വന്തം ഓഫീസ് നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടുവെന്നും ബി ഗോപാലകൃഷ്ണന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button