KeralaLatest NewsNewsIndia

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക ഗാന്ധി.

നാളെയാണ് അയോദ്ധ്യയിലെ ഭൂമി പൂജ ചടങ്ങുകള്‍ നടക്കുന്നത്

ലക്‌നൗ,അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അയോദ്ധ്യയിലെ ചടങ്ങുകള്‍ ദേശീയ ഐക്യവും സാഹോദര്യവും സാംസ്‌കാരിക തനിമയും ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഭഗവാന്‍ ശ്രീരാമന്റെ സന്ദേശവും അനുഗ്രഹവും ഇതിലൂടെ എല്ലായിടത്തും എത്തുമെന്നും അവര്‍ ആശംസിച്ചു.

ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധു രാമ എന്ന പേരിന്റെ സാരാംശം. രാമന്‍ എല്ലാവരിലുമുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഭഗവാന്‍ രാമനും, സീത മാതാവും, രാമായണവുമെല്ലാം ഇഴുകിച്ചേര്‍ന്നിരിക്കുന്നതാണ്. രാമായണത്തിലെ കഥകള്‍ നമ്മളെ സാംസ്‌കാരികവും മതപരവുമായ പല കാര്യങ്ങളേയും ഓര്‍മ്മിപ്പിക്കുന്നു. എത്രയോ ആയിരം വര്‍ഷങ്ങളായി ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ഭഗവാന്‍ രാമനെക്കുറിച്ച് മൈഥിലി ശരണ്‍ ഗുപ്ത, മഹാപ്രാണ്‍ നിരാണ എന്നീ പ്രശസ്ത കവികളുടെ ഉദ്ധരണികളും അവര്‍ തന്റെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നാളെയാണ് അയോദ്ധ്യയിലെ ഭൂമി പൂജ ചടങ്ങുകള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button