അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. സഹപൂജാരി പ്രേം കുമാര്‍ തിവാരിക്കാണ് രോഗം ബാധിച്ചത്. മുൻപ് ക്ഷേത്രത്തിലെ മറ്റൊരു സഹപൂജാരിയായ പ്രദീപ് ദാസിന് രോഗം സ്ഥിരീകരിച്ചിരുന്നു. പ്രദീപ് ദാസിന് രോഗം ബാധിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്ക്കത്തിലേര്പ്പട്ട മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് നിരീക്ഷണത്തില്‍ കഴിയുകയാണ്. തിവാരിക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് സത്യേന്ദ്ര ദാസ് പ്രതികരിച്ചു.
അതേസമയം അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ നടത്തുന്നതിന് മുഹൂര്‍ത്തം നിശ്ചയിച്ച വ്യക്തിക്ക് വധഭീഷണി. പണ്ഡിറ്റ് എന്‍.ആര്‍.വിജയേന്ദ്ര ശര്‍മ്മയ്ക്കാണ് ഫോണ്‍സന്ദേശത്തിലൂടെ സുരക്ഷ ഭീഷണി ലഭിച്ചത്. കര്‍ണാടകയിലെ ബെല്‍ഗാവി സ്വദേശിയായ ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ച് വരികയായിരുന്നു. ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിന് നിശ്ചയിച്ചതെന്തിനാണെന്നും, നിങ്ങള്‍ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എന്തിനാണ് ആഗ്രഹിക്കുന്നതെന്നും ചോദിച്ചായിരുന്നു സന്ദേശങ്ങള്‍.
Post Your Comments