COVID 19KeralaLatest NewsNews

സമ്പര്‍ക്ക കോവിഡ് ബാധിതർ വർധിക്കുന്നു; മലപ്പുറത്ത് ആശങ്ക

മലപ്പുറം : മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ നിന്നും വ്യാപകമായി സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജില്ലയെ ആശങ്കയിലാഴ്ത്തുകയാണ്. ഇന്ന് 131 പേര്‍ക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.  അതിൽ 118 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധയുണ്ടായതിന്റെ ഉറവിടം അറിയാത്ത 16 പേര്‍ ഉള്‍പ്പടെ 118 സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. സാമൂഹ്യ വ്യാപന ആശങ്ക നില നില്‍ക്കുന്ന കൊണ്ടോട്ടിക്ക് പുറമേ ജില്ലയുടെ വിവിധ ഇടങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 94 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,544 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 14 പേര്‍ മരിച്ചു.

31,212 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 924 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 473 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എട്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 84 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 34 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 132 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 188 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 28,983 പേര്‍ വീടുകളിലും 1,305 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍ടിപിസിആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 67,854 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 65,989 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 60,279 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,808 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button