ഇടുക്കി: കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ മകനെ ക്വാറന്റൈന് പാലിച്ചില്ലെന്ന് ആരോപിച്ച് മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി ചെമ്മണ്ണാറ്റിലാണ് സംഭവം. വീട്ടിലേക്ക് ആംബുലന്‍സ് എത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ജീപ്പില്‍ അമ്മയെ ആംബുലന്‍സിനു അടുത്ത് വരെയെത്തിച്ചത് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആറംഗ സംഘം കോവിഡ് നിരീക്ഷണത്തില്‍ ഇരുന്നില്ലെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉടുമ്പന്‍ചോല പൊലീസ് കേസെടുത്തു.
Post Your Comments