തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകൾ യെല്ലോ അലർട്ടാണ്.
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ദേശീയ ദുരന്തപ്രതികരണ സേനയുടെ ആറ് ടീമിനെ കൂടി സംസ്ഥാനത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയോരപ്രദേശങ്ങളിൽ സുരക്ഷാനടപടികള്‍ കൂടുതല്‍ ശക്തമാക്കും. ചെറിയ അണക്കെട്ടുകള്‍ തുറക്കുന്നുവെങ്കില്‍ മുന്‍കൂട്ടി അറിയിക്കും. അവശ്യമരുന്നുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ജലവിഭവവകുപ്പ് ചീഫ് എൻജിനീയറുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments