തിരുവനന്തപുരം; മന്ത്രി കെ.ടി ജലീൽ നടത്തിയത് ഗുരുതര പ്രോട്ടോക്കാൾ ലംഘനമാണെന്നും ജലീലിനെ പുറത്താക്കണമെന്നും ആവശ്യം. ആവശ്യമുന്നയിച്ച് ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ ഗവർണർക്ക് കത്ത് നൽകി.പി.ടി.തോമസ് എം.എൽ.എ ആണ് ഗവർണർക്ക് കത്തി നൽകിയത്. മന്ത്രി നടത്തിയത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും നടപടി അനിവാര്യമാണെന്നും പി.ടി തോമസ് വ്യക്തമാക്കുന്നു.
അഞ്ചു ലക്ഷത്തിന്റെ ഭക്ഷണകിറ്റ് യഎഇ യിൽനിന്ന് സ്വീകരിച്ചത് മന്ത്രി സമ്മതിച്ചതാണ്.കേന്ദ്ര അനുമതിയില്ലാതെ ഇത് ചെയ്തത് അപമാനകരമെന്നും പി.ടി. തോമസ് ഗവർണറോട് വിശദീകരിച്ചു.
യുഎഇ കോൺസുലേറ്റ് വഴി സ്വർണ്ണക്കടത്ത് നടത്തിയ സംഭവത്തിന് ശേഷമാണ് മന്ത്രി കെ.ടി ജലീലിനെതിരെ വിവാദമുയരുന്നത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി കെ.ടി ജലീലിന് അടുത്തബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎഇ കോൺസുലേറ്റ് വഴി പിറന്നാൾ സമയത്ത് ഭക്ഷണകിറ്റുകൾ വന്നതുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ പരിചയമെന്നാണ് ജലീലിൻ്റെ വിശദീകരണം.
യുഎഇ കോണസുലേറ്റിൽ നിന്ന് 28 പാഴ്സലുകൾ സർക്കാർ പ്രിൻ്റിംഗ് സ്ഥാപനമായ സി-ആപ്റ്റിലേക്ക് എത്തിയതും അന്വേഷണ സംഘം കണ്ടെത്തി. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരം പാഴ്സലുകൾ മലപ്പുറത്ത് എത്തിച്ചതും ഉദ്യോഗസ്ഥരാണ്. സർക്കാർ വാഹനമാണ് ഇതിനായി ഉപയോഗിച്ചതും.
Post Your Comments