News

സ്വര്‍ണക്കടത്ത് അന്വേഷണം വഴിമുട്ടുന്നതിന് പ്രധാന കാരണം സംസ്ഥാനത്തെ ബി ജെ പി – സി പി എം കൂട്ടുകെട്ടാണെന്ന് കെ മുരളീധരന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് അന്വേഷണം വഴിമുട്ടുന്നതിന് പ്രധാന കാരണം സംസ്ഥാനത്തെ ബി ജെ പി – സി പി എം കൂട്ടുകെട്ടാണെന്ന് കെ മുരളീധരന്‍ എം പി.അഴിമതിക്കാരനായ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെയാണ് അന്വേഷണം ആദ്യം ഏല്‍പ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് കോണ്‍ഗ്രസ് ഒരിക്കലും എതിരല്ല. എന്നാല്‍ പളളി പൊളിച്ച്‌ അമ്പലം പണിയുന്നതില്‍ മാത്രമാണ് പാര്‍ട്ടിക്ക് എതിര്‍പ്പുളളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയേണ്ടത് സോണിയാ ഗാന്ധിയാണ്. മറ്റാരുടേയും വാക്കുകള്‍ മുഖവിലക്കേണ്ട കാര്യമില്ലെന്നും കെ. മുരളീധരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button