KeralaLatest NewsNews

ബ്രിട്ടീഷ് കറന്‍സിയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യുന്നു : ബ്രിട്ടീഷ് കറന്‍സിയില്‍ ഉള്‍പ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയായി ഗാന്ധിജി

ലണ്ടന്‍ : ഇന്ത്യയ്ക്ക് അഭിമാനമായി ബ്രിട്ടണ്‍. ബ്രിട്ടീഷ് കറന്‍സിയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യുന്നു. ഇതോടെ ബ്രിട്ടീഷ് കറന്‍സിയില്‍ ഉള്‍പ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയും മഹാത്മാ ഗാന്ധിയാകും. ‘വീ ടു ബില്‍റ്റ് ബ്രിട്ടന്‍’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറന്‍സിയില്‍ ഉള്‍പ്പെടുത്തുന്നത്.

Read also : മരിച്ച മൂന്ന് വയസുകാരന്‍ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നാണയങ്ങളുടെ ഡിസൈന്‍ തീരുമാനിക്കുന്ന റോയല്‍ മിന്റ് ഉപദേശക സമിതി ഇന്ത്യന്‍ രാഷ്ട്രപിതാവിനെ കറന്‍സിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആധുനിക ബ്രിട്ടനെ രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ച കറുത്ത വര്‍ഗക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രചാരണത്തിന് പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ധനകാര്യ വകുപ്പ് മന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ വംശജരായ നൂര്‍ ഇനയാത്ത് ഖാന്‍, ജമൈക്കന്‍ ബ്രിട്ടീഷ് നഴ്സ് മേരി സീകോള്‍ തുടങ്ങിയ വെള്ളക്കാരല്ലാത്തവരുടെ നേട്ടങ്ങള്‍ ആഘോഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നാണയത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം പരിഗണിക്കുന്നതെന്ന് ഋഷി സുനാക്കിന്റെ ഓഫീസ് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button