
അബുദാബി : യുഎഇയിൽ ചൂട് കൂടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. വിവിധ മേഖലകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും, മണിക്കൂറില്‍ 42 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാമെന്നും മുന്നറിയിപ്പു നൽകുന്നു. അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ പകലും രാത്രിയും ചൂട് കൂടാം. താപനില 46 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. തീരപ്രദേശങ്ങളിലിത് 3 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. ഉച്ച കഴിഞ്ഞ് തെക്കു കിഴക്കന്‍ മേഖലകളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments