കൊല്‍ക്കത്ത: ബംഗാളിലെ ബന്‍കുറയില്‍ തൃണമൂല്‍ പ്രദേശിക നേതാവ് ബോംബെറില്‍ കൊല്ലപ്പെട്ടു. ബന്‍കുറ ജില്ലയിലെ ബെലിയാതുര്‍ പഞ്ചായത്ത്തല നേതാവായ ബാബര്‍ അലിയാണ് കൊല്ലപ്പെട്ടത്. പാര്‍ട്ടിക്കുള്ളിലെ തന്നെ എതിരാളികളാണ് അലിയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.
കൊലപാതകത്തിന് പിന്നാലെ വിവിധ ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. ബസന്തി ഏരിയയില്‍ ടിഎംസി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ട് പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. സൗത്ത് പര്‍ഗനാസ് ജില്ലയിലും വെസ്റ്റ് മിഡ്നാപുര്‍ ജില്ലയിലും സംഘര്‍ഷമുണ്ടായി.
സംഘര്‍ഷത്തിന് പിന്നില്‍ സിപിഎം നേതാക്കളാണെന്ന് പ്രാദേശിക ടിഎംസി നേതാക്കാള്‍ ആരോപിച്ചു. എന്നാല്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്നും തൃണമൂലിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാറില്ലെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു.
Post Your Comments