കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ എത്തുന്ന അതിഥി തൊഴിലാളികൾ. ഇവരെ കണ്ടെത്തുന്നതും ശ്രമകരമായിരിക്കുകയാണ്. കെട്ടിടനിർമ്മാണവും മറ്റ് ജോലികളും വീണ്ടും തുടങ്ങിയതോടെ ദിവസവേതനക്കാർക്ക് തൊഴിൽസാധ്യത കൂടി. ഇതോടെയാണ് നാടുകളിലേക്ക് തിരിച്ച് പോയ അതിഥി തൊഴിലാളികൾ മടങ്ങി വരാൻ തുടങ്ങിയത്. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് കൂടുതൽ പേരും മടങ്ങിവരുന്നത്. എന്നാൽ രജിസ്റ്റർ ചെയ്യാതെയും ചിലർ എത്തുന്നുണ്ട്.
സർക്കാർ അനുമതി നേടാതെ തൊഴിലാളികളിൽ ചിലർ ചരക്ക് ലോറികളും മറ്റും കയറി സംസ്ഥാനത്തേക്കെത്തുന്നതായാണ് റിപ്പോർട്ട്. ഇവരെ പരിശോധിക്കാൻ കൃത്യമായ സംവിധാനമില്ലാത്തതും വെല്ലുവിളിയാകുകയാണ്. ആലുവയിൽ കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയായ യുവതി ഡൽഹിയിൽ നിന്നെത്തിയ വിവരം ആരോഗ്യ പ്രവർത്തകർ അറിഞ്ഞിരുന്നില്ല. നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് സംഭവം അറിഞ്ഞത്.
Post Your Comments