COVID 19KeralaLatest NewsNews

ലോക്ക്ഡൗണും കണ്ടെയ്ന്‍മെന്റ് സോണും യുക്തിശൂന്യം; രോഗത്തേക്കാൾ ബുദ്ധിമുട്ടു പിടിച്ച ചികിത്സ പാടില്ല; വാക്സിൻ എന്ന പേരിൽ രണ്ടു തുള്ളി ഡിസ്റ്റിൽഡ് വാട്ടറോ മറ്റോ കുത്തിവെച്ച് ഈ പ്രശ്നത്തിൽ നിന്ന് തടിയൂരുകയേ മാർഗമുള്ളൂ – ടി.ജി മോഹന്‍ദാസ്‌

തിരുവനന്തപുരം • ഇപ്പോള്‍ കേരള സര്‍ക്കാര്‍ നടപിലക്കുന്ന ലോക്ക്ഡൗണും കണ്ടെയ്ന്‍മെന്റ് സോണുമൊക്കെ യുക്തിശൂന്യമാണെന്ന് ടി.ജി മോഹന്‍ദാസ്‌. പ്രത്യാഘാതങ്ങൾ എന്തുമാകട്ടെ. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരണം. മരണത്തേക്കാൾ ഭയാനകമായ സാമ്പത്തിക തകർച്ചയാണ് നാം നേരിടുന്നത്. കയ്യിലുള്ള സമ്പാദ്യം തീർന്നാൽ ജനം തെരുവിലിറങ്ങുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

രോഗ നിർണയം, ടെസ്റ്റ് പെർ മില്യൻ തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ വെച്ചല്ല താന്‍ പറയുന്നത്. ആയുർവേദത്തിലെ ഒരു അടിസ്ഥാന സിദ്ധാന്തമുണ്ട് – രോഗത്തേക്കാൾ ബുദ്ധിമുട്ടു പിടിച്ച ചികിത്സ പാടില്ല എന്നതാണത്. ഇപ്പോഴത്തെ കൊറോണ യുദ്ധം രോഗത്തേക്കാൾ അപകടകരമായ ഏർപ്പാടാണ്. ഈ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റീല്‍ ആവശ്യപ്പെടുന്നു.

ലോകത്ത് എല്ലാരും കൂടി കൊറോണ പ്രശ്നം അങ്ങേയറ്റം വലുതാക്കി കാണിച്ചതാണെന്നും ഇനി വാക്സിൻ എന്ന പേരിൽ രണ്ടു തുള്ളി ഡിസ്റ്റിൽഡ് വാട്ടറോ മറ്റോ കുത്തിവെച്ച് ഈ പ്രശ്നത്തിൽ നിന്ന് തടിയൂരുകയേ മാർഗമുള്ളൂ അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പറയുന്നു.

“ലോകത്ത് എല്ലാവരും കൂടി മുഴുപ്പിച്ച് മുഴുപ്പിച്ച് കൊറോണ പ്രശ്നം അങ്ങേയറ്റം വലുതാക്കി. ഇപ്പോൾ സ്വയം ഒരുക്കിയ ജയിലിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ വിഷമിക്കുന്നു! ഇനി വാക്സിൻ എന്ന പേരിൽ രണ്ടു തുള്ളി ഡിസ്റ്റിൽഡ് വാട്ടറോ മറ്റോ കുത്തിവെച്ച് ഈ പ്രശ്നത്തിൽ നിന്ന് തടിയൂരുകയേ മാർഗമുള്ളൂ”,- ടി.ജി മോഹന്‍ദാസ്‌ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button