തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന തുകയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംഭവത്തില്‍ സസ്പെന്‍ഷനിലായ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റും ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയുമായ എംആര്‍ ബിജുലാല്‍ സിപിഎം നേതാവാണെന്ന് ഉന്നയിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ബിജുലാല്‍ സിപിഎമ്മിനു വേണ്ടി പോസ്റ്റ് ചെയ്തിട്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളടക്കം സ്ക്രീന്‍ ഷോട്ട് എടുത്താണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. ഇയാള്‍ എന്‍ജിഒ യൂണിയന്റെ നേതാവാണ്. ട്രഷറിയില്‍ നിന്ന് രണ്ടുകോടി വെട്ടിച്ചതും സി. പി. എം. നേതാവുതന്നെ എന്നാണ് സുരേന്ദ്രന് കുറിച്ചത്. ഇത് അവസാന ഭരണമല്ലേ എന്നു കരുതി നേരം വെളുക്കുവോളം കക്കുകയാണ് ഇവരെന്നും സുരേന്ദ്രന് പരിഹസിച്ചു.
പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നും സിപിഎം നേതാക്കള്‍ തിരിമറി നടത്തിയതെല്ലാം വിഷയമാക്കി തന്നെയാണ് സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംസ്ഥാന സര്‍ക്കാറിന്റെ പേരില്‍ ഭരണം അവസാനിക്കാറായപ്പോള്‍ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇതിനെയെല്ലാമാണ് സുരേന്ദ്രന് തന്റെ കുറിപ്പിലൂടെ പരാമര്‍ശിച്ചിരിക്കുന്നത്.
കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ട്രഷറിയില്‍ നിന്ന് രണ്ടുകോടി വെട്ടിച്ചതും സി. പി. എം. നേതാവുതന്നെ. അവസാന ഭരണമല്ലേ എന്നു കരുതി നേരം വെളുക്കുവോളം കക്കുക തന്നെ
https://www.facebook.com/KSurendranOfficial/posts/3220676864683594
Post Your Comments