ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,289 പേരിൽ നടത്തിയ പരിശോധനയിൽ 216 പേര്‍ക്കാണ് ശനിയാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. മരണങ്ങളും റിപ്പോർട്ട് ചെയ്തില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,10,911ആയി. 174പേരാണ് ഇതുവരെ മരണപ്പെട്ടത്. 201പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 1,07,578 ആയി ഉയർന്നു. നിലവിൽ 3,159പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ വര്‍ധനയുണ്ട്. രാജ്യത്ത് ഇതുവരെ 4,98,666 പേരെ പരിശോധനക്ക് വിധേയമാക്കി, ഇതിൽ രോഗം സ്ഥിരീകരിച്ചവർ 11,09,11.
Post Your Comments