KeralaLatest NewsNews

സ്വപ്‌നയ്ക്കൊപ്പം ഒറ്റ ബാങ്ക് ലോക്കർ എടുത്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: ശിവശങ്കറിന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സമ്പാദ്യത്തേക്കുറിച്ച് കസ്റ്റംസിന്റെ അന്വേഷണം. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്തതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. സംഭവത്തിന്റെ നിജസ്ഥിതിയാണ് കസ്റ്റംസ് ആദ്യം പരിശോധിക്കുന്നത്. മൊഴി ശരിയാണെങ്കിൽ സ്വപ്നയുടെ സാമ്പത്തിക ഇടപാടിലും സമ്പാദ്യത്തിലും ശിവശങ്കറിന് പങ്കുണ്ടെന്നതിന്റെ തെളിവായി ഇതു മാറുമെന്നാണ് സൂചന. സ്വപ്നയുടെ തിരുവനന്തപുരത്ത രണ്ട് ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോയോളം സ്വര്‍ണവും എന്‍ഐഎ കണ്ടെടുത്തിരുന്നു. ഇതില്‍ ഒരു ലോക്കറാണ് സ്വപ്നയുടെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത പേരിലുള്ളത്.

Read also: ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ അതിഥി തൊഴിലാളികൾ എത്തുന്നു: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി

അതേസമയം തീവ്രവാദബന്ധം സംശയിക്കുന്ന പ്രതികളിലൊരാളായ കെ.ടി.റമീസുമായി ശിവശങ്കറിന് അടുപ്പമുണ്ടെന്ന സൂചനകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. വെള്ളിയാഴ്ച ശിവശങ്കറിന് അപ്പാര്‍ട്ട്മെന്റുള്ള ഫ്ലാറ്റിൽ റമീസിനെ എത്തിച്ച് തെളിവെടുത്തിരുന്നു. റമീസ് താമസിച്ച കോവളത്തെ ഹോട്ടലിലും കൊണ്ടുപോയി തെളിവെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button