Latest NewsKeralaNews

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിൽ, ശിവശങ്കറിനെയും , ജലീലിനെയും ത​ല്‍​ക്കാ​ലം വി​ടി​ല്ലെ​ന്നു​റ​പ്പി​ച്ച് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ : തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താൻ തീ​വ്ര​പ​രി​ശോ​ധ​ന​

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിൽ മു​ഖ്യ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റിനും, മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നുമെതിരായ അന്വേഷണം തുടർന്ന് കേന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​പ​രി​ശോ​ധ​ന​യി​ലാ​ണ് ക​സ്​​റ്റം​സും എ​ന്‍.​ഐ.​എ​യുമെന്നാണ് റിപ്പോർട്ട്. ഇരുവരും വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യോ​യെ​ന്ന്​ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍​റ​ലി​ജ​ന്‍​റ്​​സ്​ (ഡി.​ആ​ര്‍.​ഐ), എ​ന്‍​ഫോ​ഴ്സ്മെന്റ് ​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി), കേ​ന്ദ്ര ഇ​ന്‍​റ​ലി​ജ​ന്‍​സ്​ ബ്യൂ​റോ എ​ന്നി​വ​ർ പരിശോധിക്കുന്നത്.

എ​ന്‍.​ഐ.​എ​യും ക​സ്​​റ്റം​സും മണിക്കൂറുകൾ ചോ​ദ്യം​ചെ​യ്തി​ട്ടും കാ​ര്യ​മാ​യ വി​വ​രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ശി​വ​ശ​ങ്ക​റി​​െന്‍റ സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വഴിതിരിച്ചത്. ശി​വ​ശ​ങ്ക​റു​ടെ ചാര്‍​ട്ടേഡ്​ അ​ക്കൗ​ണ്ടന്റിനെ ചോ​ദ്യം​ചെ​യ്ത​പ്പോൾ സ്വ​പ്ന സു​രേ​ഷു​മാ​യി ന​ട​ന്ന സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ക​സ്​​റ്റം​സി​ന്​ ല​ഭി​ച്ചുവെന്നാണ് വിവരം. പ്ര​തി​ക​ളാ​യ സ്വ​പ്ന​യും സ​ന്ദീ​പും എ​ന്‍.​ഐ.​എ ക​സ്​​റ്റ​ഡി​യി​ലു​ള്ള കെ.​ടി. റ​മീ​സും ശി​വ​ശ​ങ്ക​റി​നെ​തി​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.

മ​ന്ത്രി ജ​ലീ​ലും യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റും സ്വ​പ്ന​യു​മാ​യു​ള്ള ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചു​ള്ള ബ​ന്ധം ക​ണ്ടെ​ത്താ​നുള്ള ശ്രമങ്ങളും വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ തു​ട​രു​ക​യാ​ണ്. ഇതിന്റെ ഭാഗമായാണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി ​ആ​പ്ടി​ൽ ക​സ്​​റ്റം​സ് നടത്തിയ പ​രി​ശോ​ധ​നയിൽ കോ​ണ്‍​സു​ലേ​റ്റി​​െന്‍റ വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​യ്ക്കി​ടെ സി ​ആ​പ്റ്റി​ല്‍ എ​ത്തി​യെ​ന്നും ചി​ല പാ​ക്ക​റ്റു​ക​ള്‍ കൈ​മാ​റി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇതിൽ വി​ദേ​ശ​ത്ത് അ​ച്ച​ടി​ച്ച മ​ത​ഗ്ര​ന്ഥ​മാ​യി​രു​ന്നെ​ന്നാണ് ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ മൊ​ഴി. കോ​ണ്‍​സു​ലേ​റ്റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​നും അ​റ്റാ​ഷെ​ക്കും സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ക​മീ​ഷ​ന്‍ ന​ല്‍​കി​യി​രുന്നുവെന്നെ പ്ര​തി​ക​ളു​ടെ മൊ​ഴി​യാ​ണ്​ ഇ​തി​ല്‍ പ്ര​ധാ​നം. ത​മി​ഴ്നാ​ട്ടി​ല്‍ പി​ടി​യി​ലാ​യ സ്വ​ര്‍​ണ​ക്ക​ട​ത്ത് ഏ​ജ​ന്‍​റു​മാ​രു​ടെ വി​സ സ്​​റ്റാ​മ്ബി​ങ് ഉ​ള്‍​പ്പെ​ടെ ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നെ​ന്ന​തും കോ​ണ്‍​സു​ലേ​റ്റി​നെ കൂ​ടു​ത​ല്‍ സം​ശ​യ​ത്തി​ലാ​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button