Latest NewsNewsInternational

മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നുവീണും; കണ്ടെടുത്തത് കിലോക്കണക്കിന് കൊക്കെയ്ൻ ശേഖരം

മെൽബൺ : മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ പാപ്പുവ ന്യൂഗിനിയിൽ ചെറുവിമാനം തകർന്നുവീണതായി റിപ്പോർട്ട്. വിമാനം തകർന്നുവീണതിന് സമീപത്തുനിന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസും പാപ്പുവ ന്യൂഗിനി പോലീസും കിലോക്കണക്കിന് കൊക്കെയ്ൻ കണ്ടെടുത്തു. സംഭവത്തിൽ അഞ്ച് പേരെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു

ജൂലായ് 26-നാണ് ചെറുവിമാനം തകർന്നുവീണത്. വിമാനം തകർന്നുവീണതറിഞ്ഞെത്തിയ പ്രാദേശിക പോലീസ് സംഘത്തിന് ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിമാനത്തിനുള്ളിൽ മറ്റു സാധനസാമഗ്രഹികളും ഉണ്ടായിരുന്നില്ല. എന്നാൽ ഇതിനിടെ വിമാനത്തിന്റെ പൈലറ്റ് പാപ്പുവ ന്യൂഗിനിയ കോൺസുലേറ്റിലെത്തി കീഴടങ്ങി. ഇതോടെയാണ് വൻ മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്
പാപ്പുവ ന്യൂഗിനിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കൊക്കെയ്ൻ കടത്താനായിരുന്നു വിമാനം ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് അപകടസ്ഥലത്ത് നടത്തിയ തിരച്ചിലിൽ 500 കിലോഗ്രാമിലേറെ കൊക്കെയ്നാണ് പോലീസ് കണ്ടെടുത്തത്. വിമാനം തകർന്നുവീണതിന് സമീപം ഒളിപ്പിച്ചനിലയിലായിരുന്നു ഇവയെല്ലാം. ഇതിനുപിന്നാലെ മയക്കുമരുന്ന് സംഘത്തിൽ ഉൾപ്പെട്ട നാല് പേരെ ഓസ്ട്രേലിയയിലും പിടികൂടി. ഇവർക്ക് ഇറ്റലിയിലെ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

പിടിച്ചെടുത്ത കൊക്കെയ്ന് 80 മില്യൺ ഓസ്ട്രേലിയൻ ഡോളർ വിലവരുമെന്നും പോലീസ് വ്യക്തമാക്കി.  ഭാരക്കൂടുതൽ കൊണ്ട് വിമാനം തകർന്നുവീണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button