തിരുവനന്തപുരം, സംസ്ഥാനത്ത് പി.എസ്.സി പിരിച്ചുവിടണമെന്ന ആവശ്യവുമായി യുവമോര്‍ച്ച രംഗത്ത്. കേരളത്തിലെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നിയമനങ്ങള്‍ നടത്താന്‍ പി എസ് സി ക്ക് സാധിക്കാതെ വന്നിരിക്കുകയാണെന്നും പരീക്ഷകള്‍ നടത്തി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ പിഎസ്സി ചെയ്തുകൊണ്ടിരിക്കുന്നതെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍ക്കാണ് മാനദണ്ഡങ്ങള്‍ നോക്കാതെ സിഡിറ്റില്‍ സ്ഥിര നിയമനത്തിന് ശുപാര്‍ശയിറക്കിയത്. സ്വജനപക്ഷപാതവും, കെടുകാര്യസ്ഥതയും, അഴിമതിയും മാത്രം മുഖമുദ്രയാക്കിയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.പത്താം ക്ലാസു പോലും പാസാകാത്ത സ്വപ്ന സുരേഷിനെപ്പോലുള്ളവര്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ലക്ഷങ്ങള്‍ ശമ്ബളം വാങ്ങുമ്പോൾ കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ ഇടം പിടിച്ചവര്‍ നിയമനം ലഭിക്കാതെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്.
സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റും, എക്സൈസ് റാങ്ക് ലിസ്റ്റും ഉള്‍പ്പെടെ നിരവധി ലിസ്റ്റുകള്‍ നാമമാത്ര നിയമനങ്ങള്‍ മാത്രം നടത്തി കാലാവധി അവസാനിച്ചിരിക്കുന്നു. ലഭ്യമായ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ അക്ഷരാര്‍ത്ഥത്തില്‍ നിയമന നിരോധനം കേരളത്തില്‍ നടപ്പിലാക്കുകയാണെന്നും പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു.
Post Your Comments