മുംബൈ: ഐപിഎല്‍ 2020 എഡിഷന്റെ ആദ്യ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് പടരുന്നതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലമാണിത്. എബി ഡിവില്ലിയേഴ്സ് അടക്കമുള്ള മികച്ച താരങ്ങളുടെ വരവാണ് സംശയത്തി ലായിരിക്കുന്നത്. ഡെയില്‍ സ്റ്റെയിന്‍, ക്വിന്റണ്‍ ഡീ കോക് എന്നിവരെ സ്വന്തമാക്കിയിരിക്കുന്ന ക്ലബ്ബുകള്‍ക്കാണ് തിരിച്ചടിയാവുക.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക എല്ലാ വിദേശ സഞ്ചാരവും നിയന്ത്രിച്ചി രിക്കുകയാണ്. രാജ്യത്തെ നിയന്ത്രണങ്ങള്‍ സെപ്തംബറിന് ശേഷമേ പിന്‍വലിക്കൂ എന്നതാണ് ഐ.പി.എല്ലിന് പ്രശ്‌നമാകുന്നത്. ഇതിനിടെ ആഗസ്റ്റ് 18 ന് ആരംഭിക്കുന്ന കരീബിയന്‍ ലീഗില്‍ പങ്കെടുക്കുന്ന താരങ്ങളേയും നിയന്ത്രണം ബാധിച്ചിരിക്കുകയാണ്
സെപ്തംബര്‍ 19 മുതലാണ് ഇത്തവണത്തെ ഐ.പി.എല്‍ ദുബായിയില്‍ ആരംഭിക്കുന്നത്. ആകെ 60 മത്സരങ്ങളാണ് നടക്കേണ്ടത്. ഫൈനല്‍ നവംബര്‍ 8നോ 10 നോ ആയിരിക്കും നടക്കുക.
Post Your Comments