ചണ്ഡിഗഡ്: പഞ്ചാബില്‍ വ്യാജമദ്യ ദുരന്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി. ഇതില്‍ 42 മരണവും സംഭവിച്ചത് തരണ്‍ തരണ്‍ ജില്ലയിലാണ്. വെള്ളിയാഴ്ച രാത്രി വരെ 38 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അമൃത്സറില് 11 മരണവും ബട്ടാലയിലെ ഗുരുദാസ്പുരില് ഒമ്പത് മരണവും സംഭവിച്ചു. അതേസമയം മദ്യദുരന്തവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ മൊഴി നല്‍കാനോ പരാതിപ്പെടാനോ തയാറാകാത്തത് പോലീസിനെ കുഴയ്ക്കുന്നു.
ബുധനാഴ്ച രാത്രിക്കുശേഷമാണു മദ്യദുരന്തമുണ്ടായത്. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിനു മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടിട്ടുണ്ട്. അമൃത്സറിലെ മുഛലില് ബുധനാഴ്ച രാത്രി അഞ്ചു പേര് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലു പേര്‍കൂടി മരിച്ചു. ഇരകളായവരുടെ കുടുംബങ്ങള്‍ ഭൂരിപക്ഷവും മുന്നോട്ട് വരുന്നില്ല. അവര്‍ ഒരു നടപടിയും ആഗ്രഹിക്കുന്നില്ല. അവരില്‍ ചിലര്‍ പോസ്റ്റ്മോര്‍ട്ടം പോലും നടത്തുന്നില്ലെന്നും പോലീസ് പറയുന്നു.
Post Your Comments