KeralaLatest NewsNews

പിണറായി സർക്കാർ നടത്തുന്ന അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കോടിയേരിവിമർശനവുമായി എം.എം ഹസൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും രൂക്ഷ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ്‌ എം.എം ഹസൻ.  കോവിഡ് വ്യാപിക്കുന്നത് പോലെയാണ് പിണറായിയുടെയും കോടിയേരിയുടെയും വർഗീയ വൈറസ് പ്രചാരണങ്ങളെന്ന് ഹസൻ പറഞ്ഞു.

പിണറായി സർക്കാർ നടത്തുന്ന അഴിമതികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും ഹസൻ ആരോപിച്ചു. ഈ പ്രചാരണങ്ങളെ എന്ത് വില കൊടുത്തും യുഡിഎഫ് ചെറുത്ത് തോല്പിക്കുമെന്നും ഹസൻ വ്യക്തമാക്കി.

ചെന്നിത്തല കുട്ടിക്കാലം മുതൽ അടിയുറച്ച കോൺഗ്രസ്സുകാരനാണ്. ചെന്നിത്തലയെ പെറ്റിട്ടത് തന്നെ കോൺഗ്രസിലാണെന്നും ഹസൻ പറഞ്ഞു. ചെന്നിത്തലയുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാൻ കോടിയേരിക്ക് ഒരർത്ഥത്തിലും സാധിക്കില്ല. ചെന്നിത്തലക്കെതിരെ കോടിയേരി നുണ പ്രചരണം നടത്തുന്നു. വർഗീയതയെ ചൂഷണം ചെയ്‌താണ് സിപിഎം എന്ന പാർട്ടി വളരുന്നത്. വർഗീയതയുടെ കാര്യത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരമാണ്. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടുള്ള ശക്തമായ സമരം കോൺഗ്രസ്‌ സംഘടിപ്പിക്കുമെന്നും എംഎം ഹസൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button