Latest NewsNewsIndia

കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഉണ്ടായത് ഏറ്റവും വലിയ മാറ്റം… മാറ്റങ്ങള്‍ എടുത്തുകാണിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് : കേന്ദ്രറിപ്പോര്‍ട്ട് ജനങ്ങളും ശരിവെയ്ക്കുന്നു

ന്യൂഡല്‍ഹി: കശ്മീരീന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതോടെ ഉണ്ടായത് ഏറ്റവും വലിയ മാറ്റം. ആ മാറ്റങ്ങള്‍ എടുത്തു പറഞ്ഞുള്ള കേന്ദ്രസര്‍ക്കാറിന്റെ റിപ്പോര്‍ട്ടിനെ ജനങ്ങളും ശരിവെയ്ക്കുന്നു. ജമ്മു കശ്മീരിലെ വിഘടനവാദ, ഭീകര പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ ഇല്ലാതായതായാണ് കേന്ദ്ര സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഒരു വര്‍ഷത്തിനിടെ ഭകരാക്രമണങ്ങളില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

Read Also :സിനിമകളിലും വെബ്‌സീരിസുകളിലും ഉള്‍പ്പടെ സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് – കേന്ദ്ര പ്രതിരോധ മന്ത്രാലയം.

2019 ആഗസ്റ്റ് അഞ്ചിനാണ് 370-ാം വകുപ്പ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന് ശേഷമുള്ള ഒരു വര്‍ഷത്തെ സാഹചര്യങ്ങള്‍ പഠിച്ചാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തയാറാക്കിയത്. ഭീകരസംഘടനകള്‍ക്കിടയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായതും ഹൂറിയത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദ സംഘടനകള്‍ തമ്മിലടിച്ചു തുടങ്ങിയതും കശ്മീരിനെ സമാധാനപാതയിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 15 വരെ മാത്രം കശ്മീര്‍ താഴ്വരയില്‍ 188 ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. എന്നാല്‍, 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം വെറും 120 സംഭവങ്ങളെ ഇതുവരെ ഉണ്ടായിട്ടുള്ളൂ. കശ്മീരിലെ യുവാക്കള്‍ ഭീകരവാദ സംഘടനകളിലേക്ക് പോകുന്നത് ഫലപ്രദമായി തടയാനായി. ഭീകരവാദത്തിന്റെ വഴിയെ പോകുന്ന കശ്മീരി യുവാക്കളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായി. ഈ വര്‍ഷം 67 പേരെ മാത്രമാണ് കശ്മീര്‍ താഴ്വരയില്‍ നിന്ന് റിക്രൂട്ട് ചെയ്യാന്‍ ഭീകര സംഘടനകള്‍ക്ക് സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button