ഡല്‍ഹി: ചൈന കടന്നു കയറിയ ലഡാക്കിലെ തര്‍ക്കപ്രദേശം സംബന്ധിച്ച് അതിനിര്‍ണായക തീരുമാനം എടുത്ത് കേന്ദ്രവും ഇന്ത്യന്‍ സൈന്യവും. ലഡാക്കിലെ അതിര്‍ത്തിയില്‍ ഇനി മുഴുവന്‍ സമയവും സൈന്യമുണ്ടാകും. അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കടുത്ത തണുപ്പില്‍ നിന്ന് സൈനികര്‍ക്ക് സംരക്ഷണം നല്‍കാനുള്ള വസ്ത്രങ്ങള്‍, മഞ്ഞില്‍ കൂടി നടക്കാനുള്ള ബൂട്ടുകള്‍, തണുപ്പില്‍ താമസിക്കാനുള്ള ടെന്റുകള്‍ എന്നിവ സംഭരിക്കാനുള്ള നീക്കം പ്രതിരോധ മന്ത്രാലയം ആരംഭിച്ചു.
Read Also : ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്‍മാറിയിട്ടില്ല എന്നതിന് ശക്തമായ തെളിവ് : ഉപഗ്രഹ ചിത്രങ്ങള്‍
ഇന്ത്യയുടെ വിവിധ രാജ്യങ്ങളുടെ എംബസികളിലെ ഡിഫന്‍സ് അറ്റാഷെകളോട് ഇത്തരം ഉത്പന്നങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ പെട്ടെന്ന് വാങ്ങുന്നതിന് വേണ്ടിയാണ് ഈ നീക്കം. അമേരിക്ക, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ എംബസികളിലെ അറ്റാഷെകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ സിയാച്ചിന്‍ മഞ്ഞുമലകളില്‍ ഇന്ത്യന്‍ സൈന്യം ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 1984 മുതല്‍ ഇവിടെ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിച്ചിരുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്.
ചൈനീസ് കടന്നുകയറ്റം വരുന്ന വര്‍ഷങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ സൈന്യത്തെ നിലനിര്‍ത്താനാണ് പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നത്. നിലവില്‍ ലഡാക്കില്‍ ആകെ 40,000 ന് മുകളില്‍ സൈനികര്‍ എത്തിയിട്ടുണ്ട്. വേനല്‍കാലമാകുമ്പോഴേക്കും മഞ്ഞുരുകി മാറുന്ന സമയത്ത് പാംഗോങ് തടാകമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചൈനീസ് സൈന്യം വീണ്ടും കടന്നുകയറാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇത് തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
നിലവില്‍ ഗല്‍വാന്‍, ഹോട്ട്സ്പ്രിങ്, ഗോഗ്ര എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയിട്ടുണ്ട്. പാംഗോങ് തടാകത്തിന് സമീപമുള്ള മേഖലകളില്‍ നിന്ന് ഭാഗികമായും പിന്മാറിയിട്ടുണ്ട്. എന്നാല്‍ ചൈനയെ വിശ്വസിക്കാനാകില്ലെന്നാണ് സൈനിക വൃത്തങ്ങളുടെ വിലയിരുത്തല്‍.
Post Your Comments