ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ പ്രഥമ വനിത പൈലറ്റ് ഗുഞ്ചന്‍ സക്‌സേനയുടെ ബയോപിക് ചിത്രം ഗുഞ്ചന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേളിന്റെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. നാളെ രാവിലെ 10 മണിക്കാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുക. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റും യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത ആദ്യ വനിതാ പൈലറ്റുമാണ് ഗുഞ്ചന്‍ സ്‌ക്‌സേന.
ബോളിവുഡ് താരം ജാന്‍വി കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓഗസ്റ്റ് 12 നാണ് റിലീസ് ചെയ്യുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശരണ്‍ ശര്‍മ്മ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് നിഖില്‍ മല്‍ഹോത്ര, ശരണ്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പങ്കജ് ത്രിപാഠി, അംഗത് ബേദി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.
Post Your Comments