COVID 19NewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന രാമക്ഷേത്ര ഭൂമി പൂജയ്ക്കായി വൻ തയ്യാറെടുപ്പുകൾ

ഇതിനു പുറമെ, അയോദ്ധ്യയുടേയും രാമക്ഷേത്രത്തിന്റേയും ചരിത്രം വ്യക്തമാക്കുന്ന പുസ്തകങ്ങളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

ലക്‌നൗ,അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ദിനത്തിനായുള്ള ഒരുക്കങ്ങള്‍ വലിയ രീതിയില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി 1,11,000 ലഡുകളാണ് തയ്യാറാകുന്നത്. അയോദ്ധ്യയിലെ മണി റാം ദാസ് ചവ്‌നിയിലുള്ള ദേവറാഹ ഹന്‍സ് ബാബ സന്‍സ്ഥാനാണ് ഇത്രയധികം ലഡുകള്‍ തയ്യാറാക്കുന്നത്.

ഓഗസ്റ്റ് 5ന് നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ശ്രീരാമന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രിക്ക് ലഡു നല്‍കും. ഇതിനു ശേഷം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ക്ഷേത്രങ്ങളിലേക്കും ലഡു വിതരണം ചെയ്യുമെന്ന് ചവ്‌നിയിലെ പണ്ഡിതര്‍ അറിയിച്ചു.

കഴിഞ്ഞ നാല് ദിവസമായി ലഡു നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിനു പുറമെ, അയോദ്ധ്യയുടേയും രാമക്ഷേത്രത്തിന്റേയും ചരിത്രം വ്യക്തമാക്കുന്ന പുസ്തകങ്ങളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button