KeralaLatest NewsNews

മുത്വലാഖ് നിരോധന നിയമം സ്ത്രീ ശാക്തീകരണത്തിന് വലിയ സംഭാവനകള്‍ നല്‍കിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നതിനും വലിയ സംഭാവനകള്‍ നല്‍കി.

മുത്വലാഖ് നിരോധന നിയമം സ്ത്രീ ശാക്തീകരണത്തിന് വലിയ സംഭാവനകള്‍ നല്‍കിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പാര്‍ലമെന്റില്‍ മുത്വലാഖ് നിരോധന നിയമം പാസായതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.2019 ജൂലൈ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുത്വലാഖ് നിരോധിച്ചു.

ഇത് സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നതിനും വലിയ സംഭാവനകള്‍ നല്‍കി. നിയമം പ്രാബല്യത്തില്‍ വന്നതോടെ 82 ശതമാനം മുത്വലാഖ് കേസുകള്‍ കുറയുകയും ചെയ്തു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. 66 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ ഈ ബില്ല് പാസാക്കിയത്. മുത്വലാഖ് നിരോധന നിയമം വന്നതോടെ രാജ്യത്തെ മുത്വലാഖ് കേസുകളില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button