കൊച്ചി: സ്വര്‍ണക്കടത്ത് നടത്തുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് , സ്വര്‍ണം കടത്തിയതിനു സമാനമായി രാജ്യവിരുദ്ധത വളര്‍ത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും കടത്തി .പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ . സംശയകരമായ ചില വിവരങ്ങള്‍ പുറത്തുവന്നതോടെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷിക്കുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സി ഇക്കാര്യം പരിശോധിക്കുന്നത്.
Read Also : സ്വര്‍ണക്കടത്ത് കേസ് : റബിന്‍സ്- ജലാല്‍-ആനിക്കാട് ബ്രദേഴ്‌സ് കൂട്ടുകെട്ടിന്റെ ദുബായിലെ ജോലിയെകുറിച്ച് ദുരൂഹത
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന് സമാനമായി രാജ്യ വിരുദ്ധത വളര്‍ത്തുന്ന ലഘുലേഘകളും പുസ്തകങ്ങളും എത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഗൗരവം കണത്തിലെടുത്താണ് രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. കൂടാതെ കേസില്‍ അറസ്റ്റിലായ പ്രതികളും ഇതുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയിട്ടുള്ളതാണ്.
കേസിലെ രാജ്യവിരുദ്ധത സംബന്ധിച്ച് പരിശോധിക്കുന്നതിനായി അന്വേഷണ സംഘത്തിന്റെ കേസ് ഡയറി നേരിട്ട് ഹാജരാക്കാന്‍ പ്രത്യേക കോടതി എന്‍ഐഎ സംഘത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച്ച കേസ് ഡയറി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണ്ണക്കടത്ത് കേസിന്റെ ദേശവിരുദ്ധത സംബന്ധിക്കുന്ന അതീവ രഹസ്യ വിവരങ്ങളാണ് കേസ് ഡയറിയിലുള്ളത്.
ഇത് കൂടാതെ സ്വപ്നയ്ക്കും സംഘത്തിനും സഹായങ്ങള്‍ നല്‍കിയിരുന്ന സംഘം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായാണ് സൂചന. ഇതിനെ തുടര്‍ന്ന് സ്വപ്ന, സന്ദീപ് എന്നിവരുടെ സുഹൃത്തുക്കളില്‍ ചിലര്‍ നിരീക്ഷണത്തിലാണ്
Post Your Comments