COVID 19Latest NewsKeralaNews

കോവിഡ് 19 : തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ എട്ട് പേര്‍ക്ക് രോഗബാധ

തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച 349പേര്‍ക്ക് നടത്തിയ കോവിഡ് ആന്റിജന്‍ പരിശോധനയില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ചുമട്ടുതൊഴിലാളിയും ഒരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളും മറ്റു ആറുപേര്‍ വിവിധ കടകളിലെ തൊഴിലാളികളുമാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ രണ്ടു ചുമട്ടുതൊഴിലാളികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലാണ്. 83 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 83 പേരില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ജില്ലയിലെ ക്ലസ്റ്ററുകളില്‍ രോഗ വ്യാപനം തുടരുകയാണ്. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് രണ്ട് വയസ്സുള്ള പോര്‍ക്കുളം സ്വദേശിയായ കുഞ്ഞുള്‍പ്പടെ 15 പേര്‍ക്കും കെ എസ് ഇ ക്ലസ്റ്ററില്‍ 12 പേര്‍ക്കും കെ എല്‍ എഫ് ക്ലസ്റ്ററിലെ ഏഴ് പേര്‍ക്കും ചാലക്കുടി ക്ലസ്റ്ററില്‍ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വ്യാഴാഴ്ച സംസ്ഥാനത്ത് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 375 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button