Latest NewsNewsIndia

മദ്യലഹരിയില്‍ അമ്മ ദേഹത്ത് കയറിക്കിടന്നത് മൂലം പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി

മദ്യലഹരിയില്‍ ദേഹത്ത് കയറിക്കിടന്നത് മൂലം പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി. യുഎസിലെ മെറിലാന്‍ഡില്‍ 2013 ലാണ് സംഭവമുണ്ടായത്. കേസില്‍ അമ്മ മോറിസണ്‍ കുറ്റക്കാരിയാണെന്നും 20 വര്‍ഷം ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കീഴ്‌ക്കോടതി വിധി. എന്നാല്‍ അമ്മയെ കുറ്റക്കാരിയായി വിധിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി മുന്‍പത്തെ വിധിയും ശിക്ഷാകാലാവധിയും റദ്ദാക്കി.

മദ്യം കഴിച്ച ശേഷം നാലുമാസം പ്രായമുള്ള മകള്‍ക്കൊപ്പം അമ്മ കിടന്ന് ഉറങ്ങുന്നത് കുറ്റകരമല്ലെന്നും പക്ഷേ അമ്മാര്‍ കുറച്ച്‌ കൂടി ശ്രദ്ധാലുക്കളാവണമെന്നും കോടതി നിരീക്ഷിച്ചു.കേസില്‍ അമ്മയെ ശിക്ഷിക്കുന്നത് സ്ത്രീകളെ ഭാവിയില്‍ പലതരത്തില്‍ ബാധിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. 2016ല്‍ കേസിന്റെ വിചാരണയ്ക്കിടെ താന്‍ 12 ഔണ്‍സ് ബീയറും 40 ഔണ്‍സ് മദ്യവും കഴിച്ചിരുന്നതായി മോറിസണ്‍ വെളിപ്പെടുത്തിയിരുന്നു.

പുലര്‍ച്ചെ അമ്മ അനിയത്തിയുടെ മേല്‍ കയറിക്കിടക്കുന്നത് കണ്ട് തട്ടി ഉണര്‍ത്തിയെങ്കിലും മോറിസണ്‍ ഗാഢനിദ്രയിലായിരുന്നുവെന്നും മൂത്തമകള്‍ മൊഴി നല്‍കി. മകള്‍ മരിച്ച ശേഷം മോറിസണ്‍ വല്ലാത്ത മാനസിക അവസ്ഥയിലായിപ്പോയെന്നും മകളുടെ മരണത്തിന് താനാണ് കാരണമെന്ന സങ്കടത്തില്‍ കഴിയുകയായിരുന്നുവെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ മോറിസണിന് കൗണ്‍സിലിങ്ങും ഏര്‍പ്പാടാക്കി.

shortlink

Post Your Comments


Back to top button