ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുതല്‍ കാശ്മീര്‍ വരെ യാത്ര നടത്തി രണ്ടു യുവാക്കള്‍. കാന്‍സര്‍ രോഗം ബാധിച്ച കുരുന്നുകള്‍ക്കായി ധനസമാഹരണത്തിന് വേണ്ടിയാണ് യാത്ര. 54 ദിവസത്തെ യാത്ര ഉണ്ടാകുമെന്നാണ് കരുതുന്നത്. കാന്‍സര്‍ ബാധിച്ച കുരുന്നുകള്‍ക്കായി പണം സമാഹരിക്കാന്‍ ‘പൊരുതാന്‍ നിങ്ങള്‍ തനിച്ചല്ല’ എന്ന സന്ദേശവുമായാണ് യാത്ര.
നീണ്ട സൈക്കിള്‍ യാത്രയ്ക്ക് ഒരുങ്ങുന്നത് ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ഷെബിന്‍ എബ്രഹാം കോശി(20), എംഎ സിനിമ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി അലക്‌സ് ജോര്‍ജ് (21) എന്നിവരാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണ യാത്രയ്ക്കുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇന്ന് രാവിലെ 7.30യ്ക്ക് ചെങ്ങന്നൂരില്‍ നിന്ന് യാത്ര ആരംഭിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കുട്ടികള്‍ക്കായി പണം സമാഹരിക്കും. ചെങ്ങന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീഫാക് എന്ന സംഘടനയ്ക്കു വേണ്ടിയാണ് യാത്ര. ലഭിക്കുന്ന പണം തിരുവനന്തപുരം ആര്‍സിസിയ്ക്കും എറണാകുളം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡിനും നല്‍കുമെന്ന് സീഫാക് ഭാരവാഹികള്‍ പറഞ്ഞു.
Post Your Comments