ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍നിന്നുള്ള ചൈനയുടെ സേനാ പിന്‍മാറ്റം പൂര്‍ണമായിട്ടില്ലെന്ന് ഇന്ത്യ.ഇരുരാജ്യങ്ങളിലേയും സൈന്യം സംഘര്‍ഷ മേഖലയില്‍നിന്നും പൂര്‍ണമായും പിന്‍വാങ്ങിയെന്ന് ചൈന അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ലഡാക്കില്‍ താഴെത്തട്ടില്‍ സ്ഥിതി ശാന്തമാവുകയാണെന്നും ചൈന അവകാശപ്പെട്ടിരുന്നു.പ്രദേശത്ത് ചില പുരോഗതികള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും സൈനിക പിന്‍മാറ്റം ഇതുവരെ പൂര്‍ണമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
Read also: ഇന്ത്യാക്കാരായ ഞങ്ങളുടെ വായനക്കാരോട്. ഇതല്‍പ്പം മോശമാണെന്ന് അറിയാം: അപേക്ഷയുമായി വിക്കിപീഡിയ
അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുക എന്നതാണ് ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം. സമ്പൂര്‍ണ്ണ പിന്‍മാറ്റത്തിനായി ചൈനീസ് പക്ഷം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, സേനാപിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വൈകാതെ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
Post Your Comments