COVID 19Latest NewsNewsInternationalUK

ബ്രസില്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്കും ക്യാബിനറ്റ് അംഗത്തിനും കോവിഡ് 19 സ്ഥിതീകരിച്ചു

ബ്രസീലിയ, ബ്രസീല്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ബ്രസീലിലെ ക്യാബിനറ്റ് അംഗത്തിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയ്ക്കാണ് കൊറോണ പോസിറ്റിവായത്.

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയ്ക്കും നേരത്തെ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു.

ജൂലൈ 7 നാണ് അദ്ദേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരിശോധന നടത്തിയിരുന്നു. പിന്നീട് പരിശോധനാ ഫലം വന്നപ്പോഴാണ് കൊറോണ പോസിറ്റീവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button