![](/wp-content/uploads/2020/07/bonb-blast.jpg)
കാബൂള്‍: ഈദ് ആഘോഷത്തിനിടെ ബോംബ് സ്ഫോടനം. സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ
ലോഗാര്‍ പ്രവിശ്യയിലായിരുന്നു സംഭവം. ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് താലിബാനുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ നിഷേധിച്ചു. എന്നാല്‍ ഐഎസ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ചാവേര്‍ ബോംബ് ആക്രമണമായിരുന്നെന്ന് ലോഗാര്‍ ഗവര്‍ണറുടെ വക്താവ് ദെദര്‍ ലവാംഗ് പറഞ്ഞു.
ഗവര്‍ണറുടെ ഓഫീസിനു സമീപമാണ് ആക്രമണം ഉണ്ടായത്. മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് താലിബാനുമായി സര്‍ക്കാര്‍ ഒപ്പിട്ടത്. വെള്ളിയാഴ്ചയാണ് കരാര്‍ നിലവില്‍ വരുന്നത്.
Post Your Comments