Latest NewsIndia

25 വർഷമായുള്ള പതിവ് മുടങ്ങിയില്ല, പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ച്‌ പാകിസ്താന്‍ സ്വദേശിനി

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡല്‍ഹിയിലേക്ക് പോകുമെന്ന് ഖമര്‍ മൊഹ്‌സിന്‍ ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ന്യൂഡല്‍ഹി: രക്ഷാ ബന്ധന് മുന്നോടിയായി പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ച്‌ പാകിസ്താന്‍ സ്വദേശിനി ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ്. തപാലിലൂടെയാണ് ഷെയ്ഖ് മൊഹ്‌സിന്‍ പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും സൗഖ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ഖമര്‍ മൊഹ്‌സിന്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡല്‍ഹിയിലേക്ക് പോകുമെന്ന് ഖമര്‍ മൊഹ്‌സിന്‍ ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

താനും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഖമര്‍ മെഹ്‌സിന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി രക്ഷാ ബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രിയ്ക്ക് ഇവര്‍ രാഖി കെട്ടി നല്‍കാറുണ്ട്.കഴിഞ്ഞ തവണയും പ്രധാനമന്ത്രിയ്ക്ക് ഖമര്‍ മെഹ്‌സിന്‍ രാഖി കെട്ടി നല്‍കിയിരുന്നു.

‘പാര്‍ട്ടിയുടെ പതനത്തിനിടയാക്കിയത് യുപിഎ സര്‍ക്കാരിന്‍റെ വീഴ്ച’ , സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എംപിമാരുടെ യോഗത്തില്‍ നേതാക്കള്‍ തമ്മിൽ ഏറ്റുമുട്ടൽ

തന്റെ സഹോദരന് രാഖി കെട്ടാന്‍ അവസരം ലഭിക്കുന്നതില്‍ അതീവ സന്തോഷവതിയാണെന്നായിരുന്നു കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദിയ്ക്ക് രാഖി കെട്ടി നല്‍കിയ ശേഷം അവര്‍ പ്രതികരിച്ചത്. പാകിസ്താന്‍ സ്വദേശിയായ ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് വിവാഹത്തിന് ശേഷമാണ് ഇന്ത്യയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button