കൊല്‍ക്കത്ത • പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷന്‍ സോമെൻ മിത്ര അന്തരിച്ചു. 78 വയസായിരുന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുമായി മിത്രയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സോമെന്‍ മിത്ര ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 30 ന് പുലർച്ചെ 1.30 ന് അന്തരിച്ചു. ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു.
1972-2006 വരെ ബംഗാളിലെ ചൗരിംഗീ ജില്ലയിലെ സിയാൽദയിൽ നിന്ന് എം.എൽ.എയായിരുന്നു.
2009-ല്‍ തൃണമൂലില്‍ ചേര്‍ന്ന് ഡയമണ്ട് ഹാര്‍ബര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014-ലാണ് സോമന് മിത്ര കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
ഭാര്യയും മകനുമുണ്ട്.
Post Your Comments