Latest NewsNewsIndiaEntertainment

റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് ടെക്സ്റ്റ് മെസേജ് അയച്ചു ; താരത്തിനെതിരെ മൊഴി നല്‍കി മുന്‍കാമുകിയായ നടി

ന്യൂഡല്‍ഹി : സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി നടിയും സുശാന്തിന്റെ മുന്‍കാമുകിയുമായ അങ്കിത ലോഖണ്ടെ. ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ കാമുകി റിയ ചക്രവര്‍ത്തി തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് തനിക്ക് ടെക്സ്റ്റ് മെസേജുകള്‍ അയച്ചിരുന്നതായി അങ്കിത പൊലീസിന് മൊഴി നല്‍കിയതായി സൂചന.

സുശാന്ത് അയച്ച സന്ദേശങ്ങള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. തന്റെ ആദ്യ ചിത്രമായ മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഹാന്‍സി റിലീസ് ചെയ്യുന്നതിന് മുമ്പ് 2019 ല്‍ സുശാന്ത് തന്നോട് ബന്ധപ്പെട്ടിരുന്നുവെന്നും റിയയുമായുള്ള ബന്ധത്തില്‍ താന്‍ സന്തുഷ്ടനല്ലെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും അങ്കിത വെളിപ്പെടുത്തി. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

https://www.instagram.com/p/CDN3Vfrh78X/?utm_source=ig_embed

സുശാന്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗട്ടുമായി അടുത്തബന്ധം സൂക്ഷിക്കുന്ന നടിയാണ് അങ്കിത. തങ്ങളുടെ ജനപ്രിയ ടിവി ഷോ പവിത്ര റിഷ്ടയുടെ സെറ്റുകളില്‍ കണ്ടുമുട്ടിയതിന് ശേഷം അങ്കിതയും സുശാന്തും ആറുവര്‍ഷം പ്രണയത്തിലായിരുന്നു.

നടി റിയ ചക്രവര്‍ത്തിക്കെതിരെ ചൊവ്വാഴ്ച പട്‌ന പോലീസില്‍ പ്രത്യേക എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലിന് ശേഷമാണ് നടന്റെ പിതാവ് കൃഷ്ണ കുമാര്‍ സിംഗിന്റെ പരാതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. ഐപിസി സെക്ഷന്‍ 341, 342, 380, 406, 420, 306 എന്നിവ പട്‌ന പോലീസ് ചുമത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി നാല് അംഗ സംഘം മുംബൈയിലെത്തി. പട്ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രവര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു.

അതേസമയം, നടന്റെ മരണത്തില്‍ ബിഹാര്‍ പൊലീസ് കേസെടുത്തതില്‍ ആശയക്കുഴപ്പം ശക്തമാകുന്നതിനിടെ മുംബൈ പൊലീസിന് പൂര്‍ണപിന്തുണയുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രംഗത്തെത്തി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കേസ് സിബിഐക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും അനില്‍ ദേശ്മുഖ് വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇതുവരെ ആരും എഴുതിനല്‍കിയില്ലെന്നും, കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ നിലവിലെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button