തൃശ്ശൂർ : കൊവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കുന്നംകുളം നഗരസഭാ പ്രദേശത്തെ മാർക്കറ്റുകൾ അടച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാർക്കറ്റുകൾ തുറക്കേണ്ടതില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
തൃശ്ശൂരിൽ ഇന്ന് 9 തദ്ദേശ സ്ഥാപനങ്ങളിലായി 17 വാർഡ്/ഡിവിഷൻ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഇന്ന് ഉത്തരവിട്ടു. തൃശൂർ കോർപറേഷൻ: എട്ടാം ഡിവിഷൻ, വടക്കഞ്ചേരി നഗരസഭ: 21ാം ഡിവിഷൻ. ഗ്രാമപഞ്ചായത്തുകൾ: കുഴൂർ: ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 13 വാർഡുകൾ, കടവല്ലൂർ: 12ാം വാർഡ്, അളഗപ്പനഗർ: 13ാം വാർഡ്, വേളൂക്കര: രണ്ട്, 14 വാർഡുകൾ, വെള്ളാങ്കല്ലൂർ: 18, 19 വാർഡുകൾ, പോർക്കുളം: ആറ്, ഏഴ് വാർഡുകൾ, പഴയന്നൂർ: ഒന്നാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ. നേരത്തെ പ്രഖ്യാപിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ തല്സ്ഥിതി തുടരും.
സംസ്ഥാനത്ത് ഇന്ന് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്തൃശ്ശൂർ ജില്ലയിലാണ്. 84 പേർക്കാണ് ഇന്ന് പുതിയതായി ഇവിടെ രോഗം സ്ഥിരീകരിച്ചത്.
Post Your Comments