അബുദാബി∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 302 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 424 പേർ രോഗമുക്തരാവുകയും ചെയ്തു. 2 മരണവും റിപ്പോർട്ട് ചെയ്തു. 55,000 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 302 പേർക്ക് രോഗബാധയുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 60,223 ആയി ഉയർന്നു. രോഗം ഭേദമായി ആശുപത്രി വിട്ടവർ–53,626. മരണം–349 ആയി.
അതേസമയം ബലിപെരുന്നാൾ അവധി ദിനങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കൂട്ടായ്മകൾ പാടില്ലെന്നും അധികൃതർ പറഞ്ഞു. കൂട്ടായ്മകൾ സംഘടിപ്പിക്കുന്നവർക്ക് 10,000 ദിർഹവും പങ്കെടുക്കുന്ന ഓരോരുത്തർക്കും 5,000 ദിർഹം വീതവും പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.
Post Your Comments