തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള തീരത്ത് 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ 52 വീടുകള്‍ക്ക് കേടുപാട് പറ്റി. മഴ തുടരുന്നതിനാല്‍ ജില്ലയില്‍ മൂന്ന് ദുരിതാശ്വസ ക്യാന്പുകള്‍ തുടങ്ങി.മണര്‍കാട്, അയര്‍ക്കുന്നം, വാകത്താനം വില്ലേജുകളിലായി തുടങ്ങിയ ക്യാന്പുകളില്‍ ആകെ 27 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
ഇന്നലെ ആരംഭിച്ച മഴ കോഴിക്കോട് ജില്ലയില്‍ രാത്രി കഴിഞ്ഞും തുടരുകയാണ്. കനത്ത മഴയില്‍ തൊട്ടില്‍പാലം പുഴ കരകവിഞ്ഞു ഒഴുകുകയാണ്. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ജില്ലയില്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കരകവിഞ്ഞൊഴുകി ജാനകികാട് റോഡിലും കുറ്റ്യാടിയില്‍ നിരവധി കടകളിലും വെള്ളം കയറി.
Post Your Comments