Latest NewsKeralaUSAIndia

മെറിനെ കുത്തികൊലപ്പെടുത്താനുള്ള വൈരാഗ്യത്തിന് കാരണം നാട്ടിൽ വെച്ചുണ്ടായ വഴക്ക്, രണ്ടുവയസ്സുകാരി നോറയ്ക്ക് ഇനി അമ്മയുടെ സാന്ത്വനമില്ല

ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മെറീനെ ആശുപത്രിയില്‍ എത്തിയ ഫിലിപ്പ് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച്‌ ആക്രമിക്കുകയായിരുന്നു.

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടത് അതിദാരുണമായി. 17 തവണ ഭര്‍ത്താവ് ഫിലിപ്പ് മെറിനെ കത്തികൊണ്ട് കുത്തി. പിന്നാലെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേല്‍പിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവ് ഫിലിപ് മാത്യു പൊലീസ് പിടിയിലായി.ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തയിട്ടുണ്ട്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മെറീനെ ആശുപത്രിയില്‍ എത്തിയ ഫിലിപ്പ് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച്‌ ആക്രമിക്കുകയായിരുന്നു.

17 തവണ മെറിനെ കുത്തിയ ഫിലിപ്പ് ദേഹത്ത് കൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തു. ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെറീനെ രക്ഷിക്കാനായില്ല. രണ്ടുവര്‍ഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു.രാവിലെ ഏഴരയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു.

അമേരിക്കയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മലയാളി നേഴ്‌സിനെ കുത്തിക്കൊന്നു, ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി ക്രൂരത , ഭർത്താവ് അറസ്റ്റിൽ

മെറിന്‍ ജോലി ചെയ്തുമടങ്ങുമ്പോള്‍ വൈകിട്ട് ഏഴുമണിയോടെ കാര്‍ പാര്‍കിങ് ഇടത്താണ് കൊല നടന്നത്.കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിന്‍ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. രണ്ടുവയസ്സായ കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന്‍ പിന്നീട് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ഈ വൈരാഗ്യമാണ് മെറിനെ കുത്തികൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് സംശയം. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വച്ച്‌ മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയായ നെവിനും ചികില്‍സയിലാണ്. നെവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

shortlink

Related Articles

Post Your Comments


Back to top button