ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 48,513 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 768 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,31,669 ആയി ഉയർന്നു. 34,193 പേരാണ് ഇതുവരെ മരിച്ചത്. 9.88 ലക്ഷം പേർ രോഗവിമുക്തരായി. കഴിഞ്ഞ ദിവസം മാത്രം 35,286 പേരാണ് രോഗവിമുക്തി നേടിയത്. എല്ലാ സംസ്ഥാനങ്ങളിലും ലക്ഷദീപ് ഒഴികെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ്. ഇവിടെ 3.91 ലക്ഷം പേർക്കാണ് രോഗമുള്ളത്. 14,165 പേർ മരിച്ചു. ഡൽഹിയിൽ 1.32 ലക്ഷം പേർക്കും തമിഴ്നാട്ടിൽ 2.27 ലക്ഷം പേർക്കുമാണ് രോഗം. ഗുജറാത്തിൽ 2372 പേരും ഡൽഹിയിൽ 3881 പേരും കർണാടകത്തിൽ 2055 പേരും തമിഴ്നാട്ടിൽ 3659 പേരും ഉത്തർ പ്രദേശിൽ 1497 പേരും മരിച്ചു.
ലോകമെമ്പാടും 1.68 കോടി ആളുകൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 6.63 ലക്ഷം പേർ മരിച്ചു. ഒരു കോടിയിലേറെ പേരുടെ രോഗം ഭേദമായി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൂടുതൽ രോഗികൾ. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയിൽ 44.98 ലക്ഷം പേർക്കാണ് രോഗം. 1.52 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ 24.84 ലക്ഷം പേർക്ക് രോഗം പിടിപ്പെട്ടു. 88,634 പേരാണ് മരിച്ചത്.
Post Your Comments