Latest NewsCinemaNews

തമിഴ്‌നടന്‍ ഷാം അറസ്റ്റില്‍;അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച്‌ ചൂതാട്ടം, ഒറ്റിയത് ചൂതാട്ടത്തില്‍ പണം നഷ്ടമായ മറ്റൊരു നടന്‍

ചെന്നൈ,അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴ് യുവനടന്‍ ഷാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷാം ഉള്‍പ്പെടെ 12 പേരെയാണ് നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം നടത്തിയതിന് അറസ്റ്റിലായത്. ഷാമിന്റെ ഉടമസ്തതയിലുള്ള ഫ്‌ലാറ്റില്‍ നിന്നും ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയം തമിഴ് സിനിമയിലെ മറ്റ് പല പ്രമുഖ നടന്മാര്‍ രാത്രി വൈകി അപാര്‍ട്ട്‌മെന്റിലെത്തി ചൂതാട്ടം നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റ് ഏതെങ്കിലും നടന്മാര്‍ അറസ്റ്റിലായിട്ടുണ്ടോ എന്ന് വ്യക്തമല്ല. ചൂതാട്ടത്തില്‍ വന്‍ തുക നഷ്ടമായതോടെ ഒരു പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ട കേന്ദ്രത്തിന്റെ വിവരം പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ 20,000 രൂപ നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത് 12 പേരെ അറസ്റ്റ് ചെയതത്.

shortlink

Post Your Comments


Back to top button