ഒഡീഷ : ചൊവ്വാഴ്ച ഓണ്‍ലൈന്‍ ക്ലാസിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒഡീഷയിലെ പുരി ജില്ലയില്‍ നിന്നുള്ള കേന്ദ്ര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പുരിയിലെ ആദര്‍ശ് നഗര്‍ പ്രദേശത്തെ കേന്ദ്ര വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി രൂപസ പല്ലായ്, ഓണ്‍ലൈന്‍ ക്ലാസ് സമയത്ത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുമ്പോള്‍ കുട്ടി നോട്ട് എഴുതുകയായിരുന്നു. അതിനാല്‍ തന്നെ ചെറിയ പൊള്ളലുകളോടെ രക്ഷപ്പെടുകയായിരുന്നു.
ഭാഗ്യവശാല്‍, ഇടത് കൈപ്പത്തിയില്‍ ചെറിയ പൊള്ളലുമായി ഞാന്‍ രക്ഷപ്പെട്ടു. ഇല്ലാ എങ്കില്‍ ഇത് കൂടുതല്‍ മോശമാകുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം ഒഡീഷയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് പഠനം നടത്തുന്നത്. ഫോണിന്റെ ചില തകരാറുകള്‍ ഉണ്ടാകാം എന്നും അല്ലെങ്കില്‍ അമിതമായി ഫോണ്‍ ചൂടായതാകും ഫോണ്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു.
419 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഐഇപിഎ) അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 90 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യുതി പ്രശ്നം കാരണം ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടാനാകില്ലെന്ന് കണ്ടെത്തിയിരുന്നു. മിക്ക കുട്ടികള്‍ക്കും സ്മാര്‍ട്ട്ഫോണോ ലാപ്ടോപ്പോ ഇല്ലാത്തവരാണ്. ഓണ്‍ലൈന്‍ പാഠങ്ങള്‍ ലഭ്യമാക്കാനുള്ള കഴിവില്ലായ്മ 60 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം 3.7 കോടിയില്‍ നിന്ന് 3.1 കോടിയായി ചുരുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments