ന്യൂഡല്‍ഹി: മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുന്ന യുവാവ് അറസ്റ്റില്‍ , പ്രധാനമന്ത്രിയുടെ സുരക്ഷാ തലവനെന്ന പേരിലായിരുന്നു
മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയത്. സൈറ്റിലൂടെ പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുകയായിരുന്നു ഇയാളുടെ രീതി. വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയുമാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. സംഭവത്തില്‍ 34 കാരനായ അഞ്ചിത് ചൗള എന്നയാളാണ് അറസ്റ്റിലായത്.
പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ തലവനാണെന്ന പേരിലാണ് ഇയാള്‍ വിവാഹ ആലോചന സൈറ്റുകള്‍ വഴി സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിരുന്നത്. .ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ഒരു സ്ത്രീ അശോക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പ്രതിയുടെ തട്ടിപ്പ് പുറംലോകം അറിയുന്നത്.
2018 ഡിസംബറിലാണ് പ്രതി പരാതിക്കാരിയായ സ്ത്രീയുമായി പരിചയത്തിലായത്. സൗഹൃദത്തിലായ ശേഷം പ്രതി ഫോണ്‍വിളിച്ച് സംസാരിച്ചിരുന്നതായും ചെറിയ തുകകകള്‍ കടമായി ആവശ്യപ്പെട്ടിരുന്നതായും സ്ത്രീ പറഞ്ഞു. തന്റെ സൗഹൃദം നേടിയ ശേഷം ഇയാള്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ ആവശ്യപ്പെട്ടതായും സ്ത്രീ പരാതിയില്‍ വ്യക്തമാക്കുന്നു.
വിവാഹം കഴിക്കാമെന്ന വ്യാജേന 2019 ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ പ്രതി 17 ലക്ഷം രൂപ കബളിപ്പിച്ച് സ്വന്തമാക്കിയിരുന്നുവെന്നും തുടര്‍ന്ന് വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ പ്രതി ഒഴിവാക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
Post Your Comments